🟢 ഒമൈക്രോൺ പ്രധാന ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക 🟢

🟢 ഒമൈക്രോൺ പ്രധാന ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക 🟢

ലോകമെമ്പാടും ഒമൈക്രോണ്‍ ഭീതിയിലാണ്. ഡെല്‍റ്റ വേരിയന്റ് ഉയര്‍ത്തുന്ന ഭീഷണി ഇപ്പോഴും മറികടന്നിട്ടില്ല. അപ്പോഴാണ് ഇത്തരമൊരു പുതിയ പ്രശ്‌നം നമ്മളെ പരീക്ഷിക്കുന്നത്. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങളെന്ന് അറിഞ്ഞിരിക്കുക.


🟡 എന്താണ് ഒമൈക്രോൺ? എന്ത് കൊണ്ടാണ് ഇത് ചർച്ചയാവുന്നത്?

കോവിടിന്റെ പുതിയ വകഭേദത്തിന്റെ പേരാണ് ഒമൈക്രോൺ. ആൽഫ, ഡെൽറ്റ എന്നിങ്ങനെയുള്ള ഗ്രീക്ക് കോഡ്-നാമങ്ങളുടെ പാറ്റേൺ പിന്തുടർന്നാണ് കോവിഡ് വേരിയന്റിന് ലോകാരോഗ്യ സംഘടന പേരിടുന്നത്. ഇപ്പോഴുള്ള വകഭേദത്തിന്റെ പേരാണ് ഒമൈക്രോൺ.ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വ്യാപകമായി രൂപമാറ്റവുമായി എത്തിയ പതിപ്പാണ് ഒമൈക്രോൺ.ജനിതക വ്യതിയാനം (മ്യൂട്ടേഷനുകളുടെ) വൈറസ് രൂപ മാറ്റം സംഭവിക്കുന്നത് സ്വാഭാവികമാണെങ്കിലും ഇത്രയധികം മാറുന്നത് ഇത് ആദ്യമാണ്. അത് പോലെ തന്നെ സ്പൈക്ക് പ്രോട്ടീനിൽ ആണ് പ്രധാന മ്യൂട്ടേഷനുകൾ എല്ലാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. നമ്മുടെ ശരീരത്തിന്റെ കോശങ്ങളിലേക്ക് കയറാനായി ഉപയോഗിക്കുന്നതാണ് ഈ പ്രോട്ടീൻ. നിലവിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങളിൽ നിന്നും ഒത്തിരി കൂടുതൽ വ്യതിയാനങ്ങൾ സംഭവിച്ച വൈറസ് ആണ് എന്നതിനാൽ ഉത്കണ്ഠപ്പെടേണ്ട വൈറസ് വിഭാഗം (Variant of Concern) ആയാണ് ലോകാരോഗ്യ സംഘടന ഇപ്പോൾ ഇതിനെ കണക്കാക്കുന്നത്.

🟡 എവിടെയാണ് ഇത് ആദ്യമായി കണ്ടെത്തിയത്?

ദക്ഷിണ ആഫ്രിക്കയിലെ ഗോട്ടങ്ങിൽ പെട്ടെന്നുണ്ടായ കോവിഡ് രോഗികളുടെ വർധനവിൽ നിന്നാണ് ഇങ്ങനെ ഒരു പുതിയ ജനിതക വകഭേദത്തിന്റെ സാധ്യത അവിടുത്തെ ശാസ്ത്രജ്ഞന്മാർ ചിന്തിച്ചു തുടങ്ങിയത്. ഒമൈക്രോൺ (B1.1.529) എന്ന വകഭേദത്തെ ലോകാരോഗ്യ സംഘടനയിലേക്ക് ആദ്യം റിപ്പോർട്ട്‌ ചെയ്യുന്നത് നവംബർ 24ആം തിയ്യതിയാണ്.

Click bellow image to buy Double Masking Bundle with Hermax N95 Mask 20 Nos in discounted rate for needy people 649/-  


🟡 മുമ്പ് കോവിഡ് അസുഖം വന്നവർക്ക് വീണ്ടും വരാനുള്ള സാധ്യത ഉണ്ടോ ? കോവിഡ് വാക്സിൻ എടുത്തവരിലും വരാനുള്ള സാധ്യത കാണുന്നുണ്ടോ?

നേരത്തെ രോഗം വന്നവരിലും വാക്സിൻ എടുത്തവരിലും വീണ്ടും ആണുബാധ ഉണ്ടാക്കാൻ ഉള്ള കഴിവ് ഈ വ്യതിയാനത്തിന് കൂടുതൽ ആയിരിക്കും എന്നാണ് പ്രാഥമിക നിഗമനം.

🟡 ഒമൈക്രോൺ എന്തൊക്കെ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്?

വ്യത്യാസമുള്ള രോഗലക്ഷണങ്ങളാണ് ഒമൈക്രോണ്‍ ഉള്ളത്. ഇത്തരമൊരു സ്വഭാവ സവിശേഷത ജനിതക മാറ്റം കൊണ്ട് സംഭവിച്ചതാണ്.

പനി, ജലദോഷം, തലവേദന, ശരീരവേദന,ക്ഷീണം,തൊണ്ടവേദന യാണ് പ്രധാനമായുള്ള 6 ലക്ഷണങ്ങൾ. ലക്ഷണങ്ങൾ ഇല്ലാതെയും ഒമൈക്രോൺ പോസിറ്റീവ് ആകുന്നുണ്ട്. ശ്വാസതടസ്സം ഒമൈക്രോണ്‍ വന്നവരിൽ അധികമായും ഉണ്ടാകുന്നില്ല. രുചിയില്ലായ്മയോ മണം നഷ്ടമാവുകയോ ചെയ്യില്ല. അതുകൊണ്ട് പലരും കൊവിഡാണെന്ന് കരുതില്ല. ഒമൈക്രോണ്‍ വ്യാപനത്തിന് കാരണമാകുന്നത് ഇക്കാര്യങ്ങളായിരിക്കും.

പുതിയ വേരിയന്റിനെ കുറിച്ചുള്ള പഠനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനു അനുസരിച്ചു അറിയിക്കാം.

ഇത് വ്യക്തമായി മനസിലാക്കിയിരിക്കുക.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.

https://www.facebook.com/Dr-Danish-Salim-746050202437538/
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)

Dr Danish Salim

2 comments

Which vaccine should be used us boosterdose after used pfizer vaccine1&2. pfizer boosterdose not available in india. Now iam in india

Ajith kumar s

Sir, All your msgs are very useful among ordinary peoples also

Padmini

Leave a comment

1 of 4